മേവേലിക്കര സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക സംഘം അന്വേഷിക്കണം- ജോണ്‍സണ്‍ ഏബ്രഹാംആലപ്പുഴ: മേവേലിക്കര സഹകരണ ബാങ്ക് തഴക്കര ശാഖയിലെ ക്രമക്കേട് സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കെപിസിസി ഖജാഞ്ചി ജോണ്‍സണ്‍ ഏബ്രഹാം ആവശ്യപ്പെട്ടു.അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടവും നിരീക്ഷണവും ഉണ്ടാവണം. സഹകരണവകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെപ്പറ്റി ആക്ഷേപം നിലവിലുണ്ട്. സഹകരണ നിയമം 65-ാം വകുപ്പ് അനുസരിച്ച് നടത്തുന്ന അന്വേഷണം പരാതിക്ക് ഇടനല്‍കാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. കേസില്‍ പ്രതിയായ ചിലര്‍ സമീപകാലത്ത് നടത്തിയ ഭൂമി ഇടപാടുകള്‍, നോട്ട് നിരോധനത്തെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചത്, ബാങ്കിന്റെ കാറുകളുടെ ദുരുപയോഗം ഇവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ക്രമക്കേട് കണ്ടുപിടിച്ച കണ്‍കറന്റ് ഓഡിറ്റര്‍ കൃഷ്ണകുമാരിയുടെയും ബാങ്ക് സെക്രട്ടറിയുടെയും വീടുകളില്‍ രാത്രിയില്‍ നടന്ന അക്രമണത്തിലെ പ്രതികളെ പിടികൂടണണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top