മേലെ ചൊവ്വ അടിപ്പാത: 27.59 കോടിയുടെ ധനാനുമതി

കണ്ണൂര്‍: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനം. 2016-2017 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയപാത 66 മേലെചൊവ്വയിലെ അടിപ്പാത നിര്‍മാണത്തിനായി കിഫ്ബിയില്‍നിന്ന് 27.59 കോടി രൂപയുടെ ധനാനുമതി ലഭിച്ചു. പദ്ധതിക്ക് നേരത്തേ പൊതുമരാമത്ത്— വകുപ്പ് ഭരണാനുമതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫ് കേരളക്കാണ് നിര്‍മാണ ചുമതല.
കണ്ണൂര്‍ കാലത്തിനൊപ്പം വികസന ക്യാംപയിനില്‍ നിര്‍ദേശിച്ച പദ്ധതിയാണ് മേലെചൊവ്വ അടിപ്പാത നിര്‍മാണം. ധനാനുമതി ലഭിച്ച സഹചര്യത്തില്‍ അടിപ്പാത നിര്‍മാണം ഉടനാരംഭിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി കണ്ണൂര്‍ നഗരം നേരിടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നേരത്തെ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ദേശീയപാതയില്‍ മേലെചൊവ്വ മുതല്‍ താഴെചൊവ്വ വരെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. രാവിലെ തുടങ്ങുന്ന കുരുക്ക് രാത്രിവരെ നീളും. മേലെചൊവ്വ ഇറക്കം മുതല്‍ താഴചൊവ്വ കാപ്പാട് റോഡ് ജങ്ഷന്‍ വരെ ഒരുവശത്താണ് കുരുക്ക്. താഴചൊവ്വ പാലത്തിന്റെ വീതിക്കുറവും സിറ്റി ഭാഗത്തുനിന്നും കാപ്പാട് ഭാഗത്തുനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ കയറുന്നതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.

RELATED STORIES

Share it
Top