മേലാറ്റൂര്‍ ബസ്സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് ലേലം ഹൈക്കോടതി തടഞ്ഞു

മേലാറ്റൂര്‍: മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള മേലാറ്റൂര്‍ ബസ്സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് ലേലം ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ഷോപ്പിങ് കോംപ്ലക്‌സിലെ ഏറ്റവും കച്ചവട പ്രാധാന്യമുള്ള റൂമുകള്‍ സിപിഎം അനുകൂലികള്‍ക്ക് ലേലമില്ലാതെ കുറഞ്ഞ തുക അഡ്വാന്‍സായി നിശ്ചയിച്ച് മുന്‍കൂറായി നല്‍കിയതിനെതിരെ എടയാറ്റൂര്‍ സ്വദേശി സി ടി റിയാസ് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതു ലേലത്തില്‍ ഉള്‍പ്പെടുത്താതെ ഈ റൂമുകള്‍ വീതം വെക്കാനുള്ള ഇടത് പക്ഷ ഗ്രാമ പഞ്ചായത്ത് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ എട്ട് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ തന്നെ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.
6 കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്ത് മുന്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഷോപ്പിങ് കോംപ്ലക്‌സ് പണി തുടങ്ങിയത്. വൈദ്യുതീകരണവും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും ബാക്കിയിരിക്കേയാണ് ഹൈക്കോടതി ലേലം സ്‌റ്റേ ചെയ്തത്.
ലേലമില്ലാതെ റൂമുകള്‍ വീതം വെച്ചതില്‍ വന്‍അഴിമതിയുണ്ടെന്നും മുഴുവന്‍ റൂമുകളും പൊതു ലേലത്തിന് വെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top