മേയര്‍ സ്ഥാനം സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്: എന്‍ അനിരുദ്ധന്‍

കൊല്ലം: ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും സിപിഐയ്ക്ക് കൊല്ലം മേയര്‍സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ‘മുഖാമുഖ’ത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞസമയത്തുണ്ടായ ധാരണപ്രകാരം സിപിഐ ജില്ലാ പ്രസിഡന്റുസ്ഥാനവും സിപിഎം കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും പങ്കിടുകയായിരുന്നു. വനംമന്ത്രി കെ രാജുവിനെതിരേ ജില്ലാ സമ്മേളനത്തില വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു നന്നാക്കാന്‍ വേണ്ടിയാണ്. സര്‍ണം പഴുപ്പിച്ച് അടിക്കുന്നത് മാറ്റുകൂട്ടാന്‍വേണ്ടിയാണ്. മന്ത്രിക്കെതിരേയുള്ള വിമര്‍ശനം നശിപ്പിക്കാനുള്ളതല്ല. ആര്‍ ബാലകൃഷ്ണപിള്ള ഇടതുമുന്നണിയുടെ സഹയാത്രിനാണ്. ഇടതുമുന്നണി പച്ചപടിച്ച് നില്‍ക്കുന്നതു കാണുന്നതിനാലാണ് ചിലര്‍ മുന്നണിയിലേക്ക് വരാന്‍ നോക്കുന്നത്. ഇവര്‍ക്കൊക്കെ യുഡിഎഫിലേക്ക് പൊയ്ക്കുടേയെന്ന് അനിരുദ്ധന്‍ ചോദിച്ചു. മുന്നണിയിലേക്ക് എത്തുന്നവരെ പരിശോധിക്കേണ്ടതുണ്ട്. എന്‍ വിജയന്‍പിള്ള എംഎല്‍എയുടെ മകന്റെ തട്ടിപ്പുകേസില്‍ ഇടതുമുന്നണിയില്‍ ഇതുവരെ ചര്‍ച്ച വന്നിട്ടില്ല. ഇക്കാര്യം ഉയര്‍ന്നുവന്നാല്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി ബിജു സംസാരിച്ചു.

RELATED STORIES

Share it
Top