മേജര്‍ നിഖില്‍ ഹന്‍ഡ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത് വ്യാജ പ്രൊഫൈല്‍ വഴി


ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കൊലപ്പെടുത്തിയ മേജര്‍ നിഖില്‍ ഹന്‍ഡ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത് വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ വഴിയെന്ന് പോലിസ്. ഷൈലജയെ കൂടാതെ ഡല്‍ഹിയിലെ തന്നെ മറ്റ് രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്നും ഇവരോട് ചോദ്യം ചെയ്യലിനായി  എത്താന്‍ നിര്‍ദേശിച്ചതായും പോലിസ് പറഞ്ഞു.
2015ല്‍ ശ്രീനഗറില്‍ നിന്ന് ഈ അക്കൗണ്ട് വഴിയാണ് ഷൈലജയെ മേജര്‍ പരിചയപ്പെട്ടത്.
ചോദ്യം ചെയ്യലില്‍ നിന്നാണ് മേജര്‍ ഹന്‍ഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രണ്ടു അക്കൗണ്ടുകള്‍ ഉണ്ടെന്ന് തെളിഞ്ഞത്. ഒരു അക്കൗണ്ടില്‍
ആര്‍മി ഓഫിസര്‍ എന്നും രണ്ടാമത്തേതില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബിസിനസുകാരന്‍ എന്നാണ് കൊടുത്തിട്ടുളളത്
2015ലാണ് ഷൈലജയെ ഹന്‍ഡ പരിചയപ്പെടുന്നത്. ആറുമാസങ്ങള്‍ക്കുശേഷം പരസ്പരം കാണാന്‍ തീരുമാനിച്ചു. അന്നാണ് ആര്‍മി മേജര്‍ ആണെന്ന് ഷൈലജയോട് പറയുന്നത്. പിന്നീട് മേജര്‍ ഹന്‍ഡയെ ശ്രീനഗറില്‍നിന്നും മീററ്റിലേക്ക് സ്ഥലം മാറി. തുടര്‍ന്ന് മേജര്‍ അമിത് ദ്വിവേദിയുള്ള നാഗാലന്‍ഡിലേക്ക് ജോലി ചോദിച്ച് വാങ്ങി.അവിടെ വച്ച് ഷൈലജയെ കാണുക പതിവായി.
ഹന്‍ഡ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതോടെ മുതിര്‍ന്ന ആര്‍മി ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ് ഷൈലജ ഭീഷണിപ്പെടുത്തുകയും തന്നില്‍നിന്നും അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പോലിസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വിവാഹ മോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കാന്‍ തയ്യാറാണെന്ന് ഷൈലജ പറഞ്ഞതിനെ തുടര്‍ന്നാണ് ശനിയാഴ്ച നേരിട്ട് കാണാന്‍ തയ്യാറായത്.
തുടര്‍ന്ന് കാറില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഷൈലജയുടെ കഴുത്ത് മുറിക്കുകയും ആയിരുന്നുവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top