മേഘാലയ: മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്

ഷില്ലോങ്: മേഘാലയയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രിയുമായ എ എല്‍ ഹെക് ബിജെപിയില്‍ ചേരും. നേരത്തേ ബിജെപിയില്‍ നിന്നു കൂറുമാറി കോണ്‍ഗ്രസ്സിലെത്തിയ നേതാവാണ് ഹെക്. എന്‍സിപിയുടെ ഒരു എംഎല്‍എയും രണ്ടു സ്വതന്ത്ര എംഎല്‍എമാരും ഹെകിനൊപ്പം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ ബിജെപി പ്രവേശനം ഇന്നുണ്ടാവും. മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതാക്കളുടെ ബിജെപി പ്രവേശനം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എന്‍ഡിഎ കണ്‍വീനര്‍ ഹിമാന്ത ബിസ്വ ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാവും ഈ നേതാക്കള്‍ ബിജെപിയില്‍ ചേരുക.

RELATED STORIES

Share it
Top