മേഘാലയയില്‍ ബിജെപി മുന്നണി അധികാരത്തിലേക്ക് , കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകുംഷില്ലോങ്: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപീകരിച്ച് അധികാരത്തിലേക്ക് . എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രി മുകുള്‍ സാങ്മ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജിജു എന്നിവര്‍ക്കൊപ്പം 34 എം എല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായി ഗവര്‍ണറെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം ലഭിച്ചത്. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ആറു സീറ്റുകളുള്ള യുഡിപിയും ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്കുണ്ട്.
ബിജെപി എന്‍പിപി മുന്നണിയുടെ പുതിയ നീക്കങ്ങള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. 21 സീറ്റുകളുള്ള കോണ്‍ഗ്രസ്  നേരത്തേ ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വിശാല മുന്നണിയുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും എന്‍പിപിയും ശ്രമമാരംഭിച്ചത്.

RELATED STORIES

Share it
Top