മെഹുല്‍ ചോക്സി ആന്റിഗ്വയില്‍
kasim kzm2018-07-25T08:47:03+05:30
ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സി യുഎസില്‍ നിന്ന് കാരിബീയന്‍ രാജ്യമായ ആന്റിഗ്വയിലേക്ക് നീങ്ങിയതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. കാരിബീയന്‍ രാജ്യത്തിന്റെ പാസ്പോര്‍ട്ടാണ് ഇതിനായി ചോക്സി ഉപയോഗിച്ചത്. ചോക്സി ആന്റിഗ്വയില്‍ എത്തിയതായും ആ രാജ്യത്തിന്റെ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആന്റിഗ്വന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമ്മാവനും വ്യാപാര പങ്കാളിയുമായ നീരവ് മോദി ഉള്‍പ്പെട്ട 13,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പില്‍ ആരോപണവിധേയനാകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് മെഹുല്‍ ചോക്സി യുഎസിലേക്ക് രക്ഷപ്പെട്ടത്. ജനുവരി ആദ്യവാരത്തിലായിരുന്നു ഇത്. ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയായ മെഹുല്‍ ചോക്സിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് സിബിഐ ഇന്റര്‍പോളിനെ സമീപിച്ചതിനു പിന്നാലെ മുംബൈയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.