മെഹബൂബയുടെ അമ്മാവന്‍ പിഡിപി ഉപാധ്യക്ഷസ്ഥാനം രാജിവച്ചു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അമ്മാവന്‍ സര്‍താജ് മദനി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഉപാധ്യക്ഷസ്ഥാനം രാജിവച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇമ്രാന്‍ അന്‍സാരി, അദ്ദേഹത്തിന്റെ അമ്മാവന്‍ അബ്ദി അന്‍സാരി എന്നിവരടക്കം നിരവധി എംഎല്‍എമാര്‍ മെഹബൂബയ്‌ക്കെതിരേ സ്വജനപക്ഷപാതം ആരോപിച്ചതിനു പിന്നാലെയാണ് മദനിയുടെ രാജി. പിഡിപി അധ്യക്ഷ മെഹബൂബയ്ക്ക് രാജി സമര്‍പ്പിച്ചതായി മദനി അറിയിച്ചു.
ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി മന്ത്രിസഭ വീണതിനെ തുടര്‍ന്ന് ഏഴ് നിയമസഭാംഗങ്ങള്‍ മെഹബൂബയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top