മെസ്സി റൊണാള്‍ഡോയെപ്പോലെ നല്ല നായകനല്ലെന്ന് മുന്‍ ബാഴ്‌സ താരം


മോസ്‌കോ: പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലെ നല്ലൊരു നായകനല്ല ലയണല്‍ മെസ്സിയെന്ന് മുന്‍ ബാഴ്‌സലോണ താരം എമ്മാനുവല്‍ പെറ്റിറ്റ്. അര്‍ജന്റീനയ്ക്ക് വേണ്ടി തന്റെ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ മെസ്സിക്ക് സാധിക്കുന്നില്ല. അതേ സമയം സ്‌പെയിനെതിരായ മല്‍സരത്തിലെ ഹാട്രിക്ക് പ്രകടനവും മൊറോക്കോയ്‌ക്കെതിരായ വിജയ ഗോളും നേടി റൊണാള്‍ഡോ നായകനെന്ന നിലയില്‍ തിളങ്ങുമ്പോള്‍ മെസ്സിക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല. സമ്മര്‍ദം വല്ലാതെ മെസ്സിയെ കീഴ്‌പ്പെടുത്തുന്നു. മെസ്സി മികച്ച ഫുട്‌ബോളര്‍ ആണെന്നതില്‍ തര്‍ക്കമില്ല, പക്ഷേ അദ്ദേഹം അത് കളിക്കളത്തില്‍ തെളിയിക്കണമെന്നും മുന്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡറായ പെറ്റിറ്റ് പറഞ്ഞു. 2000-2001 സീസണിലാണ് പെറ്റിറ്റ് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചത്.

RELATED STORIES

Share it
Top