മെസ്സി ജെറുസലേമില്‍ കളിച്ചാല്‍ ജഴ്‌സി കത്തിക്കാന്‍ ആഹ്വാനം

ഗസ: ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദമല്‍സരത്തില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും ജഴ്‌സിയും കത്തിച്ച് പ്രതിഷേധിക്കണമെന്ന് മെസ്സി ആരാധകരോട് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി.ജറുസലേമിലെ ടെഡി കൊല്ലേക്ക് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദമല്‍സരം നടക്കുക.നേരത്തെ മല്‍സരത്തില്‍ പങ്കെടുക്കരുതെന്ന് പലസ്തീന്‍ ആരാധകര്‍ മെസ്സിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജിബ്രില്‍ രജൗബിന്റെ പ്രസ്താവന.മെസ്സി കളിക്കുന്നുണ്ടെന്ന് ഉറപ്പായതോടെ ആവേശത്തിലാണ് ഇസ്രായേലിലെ ഫുട്‌ബോള്‍ പ്രേമികള്‍. എന്നാല്‍ മത്സരം ജെറുസലേമില്‍ നടക്കുന്നതിനാല്‍ പലസ്തീന്‍ ആരാധകര്‍ കളിക്കെതിരാണ്. മത്സരത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ അറിയിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top