മെസ്സി ആരാധകരില്‍ കേരളം ചാംപ്യന്‍സ്; 'വാമോസ് ലിയോ' മല്‍സരത്തില്‍ സമ്മാനം കേരളത്തിന്കൊച്ചി: അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കട്ട ആരാധകരെ തേടി മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസ്സി.കോം സംഘടിപ്പിച്ച വാമോസ് ലിയോ വീഡിയോ വോട്ടെടുപ്പില്‍ കേളത്തില്‍ നിന്നുള്ള വീഡിയോയ്ക്ക് ഒന്നാം സ്ഥാനം. ലോകകപ്പിനോടനുബന്ധിച്ച് മെസ്സിയെയും അര്‍ജന്റീനയെയും പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോയില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വീഡിയോ ഒന്നാമതെത്തിയത്. വീഡിയോ അപ്‌ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദര്‍ വിപിന് ഇത് സംബന്ധിച്ച സന്ദേശവുമെത്തി. ലയണല്‍ മെസ്സി കൈയൊപ്പിട്ട ഫുട്‌ബോളാണ് സമ്മാണ് ലഭിക്കുക.
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ മെസ്സിയുടെ ഒഫീഷ്യല്‍ സൈറ്റില്‍ വോട്ടിങിനായി പബ്ലിഷ് ചെയ്യുകയും ഇതില്‍ നിന്ന് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയുമായിരുന്നു. കേരളത്തില്‍ നിന്ന് തന്നെ മൂന്ന് വീഡിയോകളാണ് മല്‍സരത്തിനായുണ്ടായിരുന്നത്. എന്നാല്‍ കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ മറ്റുവീഡിയോകളെയെല്ലാം പിന്തള്ളി ഒന്നാം സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമീപത്തെ പള്ളിയിലെ കൊച്ചച്ചനായ ഫാദര്‍ വിപിനാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.[embed]https://www.youtube.com/watch?v=Q6WaF_Uy-lM[/embed]

RELATED STORIES

Share it
Top