മെസ്സിയേയും വീഴ്ത്തി ഗോള്‍ വേട്ടക്കാരില്‍ ഹാരി കെയ്ന്‍ ഒന്നാമത്2017 കലണ്ടര്‍ വര്‍ഷം വിവിധ ചാംപ്യന്‍ഷിപ്പുകളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം ഹാരിയ കെയ്‌നിന്. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ 54 ഗോളെന്ന നേട്ടമാണ് കെയ്ന്‍ തിരുത്തിയത്. കൂടാതെ, ഇന്നലത്തെ മല്‍സരത്തോടു കൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഒരു കലണ്ടര്‍ വര്‍ഷം  ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കെയ്‌നിന് കഴിഞ്ഞു. 18 ഗോളുകളാണ് സീസണില്‍ കെയ്ന്‍ നേടിയത്. 15 ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് തൊട്ടുപിറകിലുണ്ട്. അതേപോലെ പ്രീമിയല്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി ടോട്ടനം സ്‌ട്രൈക്കറിന് സ്വന്തം. 22 വര്‍ഷം മുമ്പ് 1995 ല്‍ ബ്ലാക്‌ബേണ്‍ താരം  അലന്‍ഷിയര്‍ നേടിയ 36 ഗോള്‍ റെക്കോഡാണ് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ പഴങ്കഥയാക്കിയത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനായി ഇന്നലെ 96ാം ഗോളാണ് ഹാരി നേടിയത്. 97 ഗോളുകള്‍ നേടിയ ടെഡി ഷെറിംഗ്ഹാമാണ് കാനിന് മുന്നിലുള്ളത്. എവേ മാച്ചില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ ടോട്ടനം താരം കൂടിയാണ് കേയ്ന്‍. ഇന്നലെ സതാംപ്റ്റനെതിരായ ഹാട്രിക്കോടെ ഇ പിഎല്ലിന്റെ ഈ സീസണില്‍ അഞ്ച് ഹാട്രിക്കുകളാണ് കെയ്ന്‍ നേടുന്നത്.

RELATED STORIES

Share it
Top