മെസ്സിക്ക് ബാഴ്‌സയിലെപ്പോലെ ദേശീയ ടീമില്‍ കളിക്കാനാവാത്തത് സഹാതാരങ്ങളുടെ പിഴവ്: ഉംറ്റിറ്റിമോസ്‌കോ: അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണയിലേത് പോലെ ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കാത്തത് സഹതാരങ്ങളുടെ പിഴവ് മൂലമാണെന്ന് ഫ്രഞ്ച് താരം സാമുവല്‍ ഉംറ്റിറ്റി. മെസി പ്രതിഭാശാലിയായ കളിക്കാരനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മികവിനനുസരിച്ച് അര്‍ജന്റീനയിലെ സഹതാരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയാത്തതാണ് ബാഴ്‌സയിലെ പ്രകടനം മെസ്സിക്ക് ദേശീയ ടീമിന് വേണ്ടി ആവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്നും ബാഴ്‌സലോണയിലെ സഹതാരം കൂടിയായ ഉംറ്റിറ്റി പറഞ്ഞു. അര്‍ജന്റീനയും ബാഴ്‌സലോണയും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. രണ്ട് ടീമിന്റെയും കളി ശൈലി തന്നെ വളരെ വ്യത്യസ്തമാണ്. ബാഴ്‌സലോണയ്‌ക്കൊപ്പം തോല്‍വി മുഖത്ത് നിന്ന് നിരവധി തവണ മെസ്സി ടീമിനെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ കഴിവുകളെ എനിക്ക് നന്നായി അറിയാം. മെസ്സി വിജയങ്ങളെയും കിരീടങ്ങളെയും ആഗ്രഹിക്കുന്ന താരമാണെന്നും ഉംറ്റിറ്റി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top