മെസ്സിക്ക് ഇരട്ട ഗോള്‍; ചെല്‍സിയെ വീഴ്ത്തി ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍


ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ പ്ലേ ഓഫില്‍ ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍. ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.  ആദ്യ പാദം 1-1 സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു പാദങ്ങളിലുമായി 4-1ന്റെ ജയത്തോടെയാണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ബാഴ്‌സ അക്കൗണ്ട് തുറന്നു. സുവാരസിന്റെ അസിസ്റ്റിനെ മെസ്സി ലക്ഷ്യം പിഴക്കാതെ വലയിലാക്കുകയായിരുന്നു. 20ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബാലെ ബാഴ്‌സയുടെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ആദ്യ പാദത്തില്‍ 2-0ന്റെ ലീഡോടെ കളം വിട്ട ബാഴ്‌സയ്ക്കുവേണ്ടി രണ്ടാം പകുതിയുടെ 63ാം മിനിറ്റില്‍ മെസ്സി മൂന്നാം ഗോളും സമ്മാനിച്ചു. ഇത്തവണയും സുവാരസിന്റെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. ഇരട്ട ഗോള്‍ നേട്ടത്തോടെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ മെസ്സിയുടെ ഗോള്‍ നേട്ടം ആറായി.

RELATED STORIES

Share it
Top