മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ വിലക്ക്പാരിസ്:  സൗന്ദര്യത്തിന്റെ പേരില്‍ മോഡലുകള്‍ ആരോഗ്യം നശിപ്പിച്ചു മെലിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ പുതിയ നിയമം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മോഡലുകള്‍ക്കു മാത്രമേ നിയമപരമായി ഫ്രാന്‍സ് മോഡലിങ് വ്യവസായത്തില്‍ ഇനി തുടരാനാവൂ. അനോറക്‌സിയ(ഭക്ഷണം കഴിക്കലില്‍ ഒരു വ്യക്തി നേരിടുന്ന മാനസികമായ തകരാര്‍) പോലുള്ള രോഗങ്ങളെയും ഫാഷന്‍ രംഗത്തെ ആരോഗ്യകരമല്ലാത്ത പ്രവണതകളെയും നേരിടാനാണ് ഇത്തരമൊരു തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടാതെ, മോഡലുകളുടെ ചിത്രങ്ങളില്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റിങ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് ചിത്രങ്ങളുടെ മുകളില്‍ രേഖപ്പെടുത്താനും നിയമം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ 53ലക്ഷം രൂപ(75,000 യൂറോ) വരെ പിഴയടയ്ക്കുകയോ ആറുവര്‍ഷം തടവുശിക്ഷ അനുഭവിക്കുകയോ വേണം.ഇതിനുമുമ്പ് ഇറ്റലി, സ്‌പെയിന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 30,000 മുതല്‍ 40,000 വരെയുള്ള ജനങ്ങള്‍ ഫ്രാന്‍സില്‍ അനോറക്‌സിയ രോഗത്തിനുടമകളാണ്. ഇതില്‍ 90ശതമാനവും സ്ത്രീകളാണ്.

RELATED STORIES

Share it
Top