മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് യുഎസില്‍ സ്ഥിരതാമസ അനുമതി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിന് അനുമതി. പ്രഥമ വനിതയുടെ മാതാപിതാക്കളും യുഎസില്‍ കുടിയേറ്റക്കാരുമായ വിക്ടര്‍, അമാലിജ നാവസ് എന്നിവര്‍ സ്ലോവേനിയയില്‍ നിന്നുള്ളവരാണ്.
അതേസമയം, കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ സ്ഥിരതാമസം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് നടത്തിയിരുന്ന നടപടികളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തേ കുടിയേറ്റക്കാര്‍ക്കെതിരേ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് രംഗത്തെത്തിയിരുന്നു. മുസ്‌ലിംരാജ്യങ്ങളില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കെതിരേ നടപടികളും എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മെലാനിയയുടെ മാതാപിതാക്കള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ഇപ്പോള്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
എന്നാല്‍, കുടുംബങ്ങള്‍ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രസിഡന്റിന്റെ പദ്ധതി മുഖേനയാണ് സ്ഥിരതാമസത്തിന് അനുമതി ലഭിച്ചതെന്ന് വിക്ടര്‍, അമാലിജ നാവസ് എന്നിവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നിയമപരമായാണ് ഇവര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ വിക്ടര്‍, അമാലിജ നാവസ് എന്നിവരുടെ സ്ഥിരതാമസത്തിനുള്ള അപേക്ഷയില്‍ പ്രഥമ വനിതയുടെ ഓഫിസ് മറുപടി വ്യക്തമാക്കാന്‍ നേരത്തേ വിസമ്മതിച്ചിരുന്നു.

RELATED STORIES

Share it
Top