മെയ്ദിന റാലി അലങ്കോലപ്പെടുത്തിയ സംഭവം : ലീഗിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിഅരൂര്‍: എന്‍എല്‍യു സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും അലങ്കോലപ്പെടുത്തുകയും ഐഎന്‍എല്‍ നേതാവ് കെ പി  നാസറിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത മുസ്്‌ലിംലീഗിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യമുന്നണി പ്രതിഷേധം രേഖപ്പെടുത്തി.  ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കാക്കോന്തറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ജി കൃഷ്ണപ്രസാദ് ഉദഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രന്‍, ആര്‍എസ്പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി  കെ ചന്ദ്രന്‍, ജനതാദള്‍ സെക്യുലര്‍ മണ്ഡലം പ്രസിഡന്റ് ഹസന്‍ പൈങ്ങാമഠം, കേരളാ കോണ്‍ഗ്രസ് സക്‌റിയാ തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി ഡോ. സാജു, ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ എച്ച് മുഹമ്മദാലി, ഷാജി കൃഷ്ണന്‍, എന്‍എല്‍യു ജില്ലാ പ്രസിഡന്റ് കെ മോഹനന്‍, എന്‍വൈഎല്‍ ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി ഹബീബ് തൈപ്പറമ്പില്‍, എം എച്ച് ഹനീഫ, രാജേന്ദ്രന്‍ പത്തിയൂര്‍, ബി അന്‍ഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top