മെമ്മറി കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് ഉപയോഗശൂന്യമായത്

താമരശ്ശേരി: മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഓര്‍ഡര്‍ ചെയ്ത യുവാവിനു കിട്ടയത് ഉപയോഗ ശൂന്യമായ മെമ്മറി കാര്‍ഡ്. ടെക്‌നോളജി എന്ന പേരില്‍ ഫേയ്‌സ് ബുക്കിലെ പരസ്യത്തിനു ഓര്‍ഡര്‍ ചെയ്ത ചുങ്കം സ്വദേശിക്കാണ് ഉപയോഗ ശൂന്യമായ മെമ്മറി കാര്‍ഡ് കിട്ടിയത്. ഇതുപോലെ നിരവധിപേര്‍ വഞ്ചിതരായതായി യുവാവ് പറയുന്നു. സാംസങിന്റെ എസ്ഡി കാര്‍ഡ് എന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഇതുകൊണ്ട് തന്നെ അവിശ്വസിക്കാതെ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം സാധനം കൊരിയര്‍ വഴി എത്തി.998 രൂപ കൊടുത്തു സാധനം കൈപറ്റുകയും ചെയ്തു. എന്നാല്‍ പെന്‍ഡ്രൈവ് ഉണ്ടായിരുന്നില്ല. 64,128 ജിബി എന്നെഴുതിയ രണ്ട് കാര്‍ഡാണ് ളബിച്ചത്. ഇവയില്‍ ഡാറ്റ കോപ്പി ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. കംപ്യൂട്ടറില്‍ കണക്ട് ചെയ്തതോടെ ഡാറ്റ അപ്രത്യക്ഷമായി പോയി. വൈറസ് ആണെന്നു കരുതി ഫോര്‍മാറ്റ് ചെയ്യുന്നതോടെ കാര്‍ഡ് ഉപയോഗ ശൂന്യമായി പോവുകയും ചെയ്യുന്നു. ശിവം ട്രേഡേഴ്‌സ്(എസ്എല്‍ 01)ജിഎസ്ടി നമ്പര്‍-06 അതജട4826ഞകദജ ഒശമൈൃ എന്ന വിലാസത്തില്‍ നിന്നാണ് സാധനങ്ങള്‍ വന്നതെന്ന് യുവാവ് പറയുന്നു.

RELATED STORIES

Share it
Top