മെമു, പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

കൊച്ചി: നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍ ഗതാഗതം ക്രമീകരിക്കുന്നതിനായി ഇന്നും ഈ മാസം 22നും 14 മെമു, പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
രാവിലെ ആറു മണിക്കുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഉച്ചയ്ക്ക് 1.05നുള്ള ഗുരുവായൂര്‍-എറണാകുളം ജങ്ഷന്‍ പാസഞ്ചര്‍ (56375), രാവിലെ 9.05നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), രാവിലെ 10.55നുള്ള തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), രാവിലെ 7.05നുള്ള ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), രാവിലെ 8.35ന് ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), രാവിലെ 10.05ന് ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), ഉച്ചയ്ക്ക് 1.10ന് ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), ഉച്ചയ്ക്ക് 12ന് കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), വൈകീട്ട് 5.10ന് കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56388) എന്നീ തീവണ്ടികള്‍ സര്‍വീസ് നടത്തില്ല.
വൈകീട്ട് 7.40നുള്ള എറണാകുളം-കൊല്ലം മെമു (66309), രാവിലെ 11.10നുള്ള കൊല്ലം-എറണാകുളം മെമു (66308), രാവിലെ 8.25നുള്ള പാലക്കാട്-എറണാകുളം മെമു (66611), വൈകീട്ട് 3.10നുള്ള എറണാകുളം-പാലക്കാട് മെമു ട്രെയിനുകളുടെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top