മെഡി. കോളജ് മോര്‍ച്ചറിയില്‍ 14 മൃതദേഹങ്ങള്‍ അഴുകുന്നുകോഴിക്കോട്: മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ 14 അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നടപടിയില്ലാതെ അഴുകുന്നത് ഏറെ പ്രശ്‌നത്തിനിടയാക്കുന്നു. മൂന്ന് മാസത്തോളം പഴക്കമുള്ള മൃതദേഹങ്ങളും കൂട്ടത്തിലുണ്ട്. ഇത്രയും മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവരുന്നവ ട്രോളിയില്‍ തറയില്‍ കിടക്കുകയാണ്. പോലിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വൈകാന്‍ കാരണമെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ ആശുപത്രി ഓഫിസില്‍ നിന്നും യഥാസമയം വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പോലിസും പറയുന്നു. രണ്ടുകൂട്ടരുടേയും വാദങ്ങള്‍ക്കിടയില്‍ അജ്ഞാത മൃതദേഹങ്ങള്‍ക്ക് മോര്‍ച്ചറിയിലെ ഫ്രീസറില്‍ കിടക്കാനേ നിര്‍വാഹമുള്ളൂ. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് സംസ്‌കരിക്കണമെന്നാണ് ക്രിമിനല്‍ നടപടിച്ചട്ടം 171(2) അനുശാസിക്കുന്നത്. എന്നാല്‍ നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുകയാണ്.

RELATED STORIES

Share it
Top