മെഡി. കോളജ് പഴയ കാല ശുചീകരണ തൊഴിലാളികളുടെ സമരം ഏഴു ദിവസം പിന്നിട്ടു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി  ശുചീകരണ വിഭാഗം പഴയ കാല തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നില്‍ ഏഴ് ദിവസമായി  തുടരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയുമായി  കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്് കോണ്‍ഗ്രസ്് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
ഡിസിസി മുന്‍ പ്രസിഡന്റ് കെ സി അബുവും  കെപിസിസി അംഗം കെ വി സുബ്രമണ്യന്‍, പി ടി ജനാര്‍ദ്ദനന്‍  എന്നിവര്‍  സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊഴിലാളികള്‍ ഉന്നയിക്കുന്ന  ന്യായമായ ആവശ്യങ്ങള്‍ നിഷേധിച്ച് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിയമനങ്ങള്‍ തീര്‍ത്തും  രാഷ്ട്രീയ പ്രേരിതമായതാണെന്നും അടിസ്ഥാന തൊഴിലാളി വിഭാഗമായ ദിവസ വേതന തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമനങ്ങള്‍ നല്‍കി സമരം അവസാനിപ്പിക്കാനാവശ്യമായ നടപടി ഉടന്‍ കൈകൊള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ യു സി രാമന്‍ സമരപ്പന്തലില്‍ സന്ദര്‍ശിച്ചു.സഹകരിക്കുന്ന എല്ലാ രാഷ്ട്രീപാര്‍ട്ടികളുടെ പിന്തുണയോടെ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാനാവശ്യമായ  പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സതീഷ് പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ യു ശശിധരന്‍, വേലായുധന്‍ വേട്ടാത്ത്, എം സുരേശന്‍, എം മാളു, ടി പി തങ്കമണി, കെ ബേബി, ശ്രീത കെ ആര്‍, സരോജിനി കെ കെ,  കെ പി സിസിലി, ദീപ, ഇ എം ശാന്ത സംസാരിച്ചു.

RELATED STORIES

Share it
Top