മെഡി. കോളജില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതു രോഗികള്‍ക്ക് ദുരിതമാവുന്നു. നാല് ലിഫ്റ്റുകളുള്ളതില്‍ രണ്ടെണ്ണം ഭാഗികമായേ പ്രവര്‍ത്തിക്കുന്നു. നാലു വര്‍ഷം മുമ്പാണ് ഇവിടെ ലിഫ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പെട്ടന്നു കേടുവരുന്നതിനു കാരണം നിലവാരം കുറഞ്ഞ ലിഫ്റ്റുകളാണ് ഇവിടെ സ്ഥാപിച്ചതെന്ന ആരോപണമുണ്ട്. പ്രധാന ചികില്‍സാ വിഭാഗങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്.
നെഫ്രോളജി, യൂറോളജി, തെറാസികം സര്‍ജറി, ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ആയിരക്കണക്കിനു രോഗികളാണ് ദിവേസന എത്തിപ്പെടുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ലിഫ്റ്റ് സൗകര്യം അത്യാവശ്യമാണ്. ഗുരുതരാവസ്ഥയിലുള്ള ഹൃദ്രോഗികളെ റാമ്പു വഴി വാര്‍ഡുകളില്‍ എത്തിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച ലിഫ്റ്റുകള്‍ രോഗികള്‍ക്ക് ഉപകാരപ്പെടാത്തതില്‍ പ്രതിഷേധത്തിലാണ് രോഗികള്‍.
ഒമേഗ കമ്പനിയുടേത് ലിഫ്റ്റുകള്‍ ഇതിന്റെ ഡ്രൈവ്, ബാറ്ററി, ബെല്‍റ്റ് പെട്ടന്നുതന്നെ കേടുവരുന്നു. എട്ടു മാസം മുമ്പ് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജില്‍ വന്നപ്പോള്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ എടുക്കുമെന്നു പറഞ്ഞിട്ടും ഇതുവരെ നടപടികളെന്നുമായില്ല. മന്ത്രി ടി പി രാമകൃഷ്ണന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സയിലുള്ളപ്ലോള്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് കമ്പനിയുടെ പ്രതിനിധി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എത്തി താല്‍ക്കാലികമായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിനു നടപടി സ്വീകരിച്ചത്.
പിന്നെയും ലിഫ്റ്റ് പഴയ പടിയായി. ചില സമയങ്ങളില്‍ ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ ഡ്യൂട്ടിഉണ്ടായിരുന്നിട്ടും അവര്‍ മുങ്ങുകയാണ് പതിവ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കു പ്രധാനമായി നാഥനില്ലാത്തതിനാല്‍ രോഗികള്‍ തികഞ്ഞ അവഗണനയിലാണ്. ആവശ്യത്തിനു ലാബില്ല, ആവശ്യത്തിനു മരുന്നില്ല, ബാത്ത്‌റൂമില്ല, ഫാന്‍ ഇല്ല, പരിമിതമായ ലാബ് സൗകര്യമാണുള്ളത്. സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ് പതിവ്. സ്വകാര്യ ലാബില്‍ വന്‍ തുകയാണ് വാങ്ങുന്നത്. ആശുപത്രിക്കു അകത്തു തന്നെ മെഡിക്കല്‍ സ്റ്റോര്‍ ഉണ്ടെങ്കിലും മരുന്നു പലതും പുറത്തുനിന്നു വാങ്ങണം.
കടുത്ത ചൂടില്‍ വെന്തരുകുമ്പോള്‍ ഇവിടെ ആവശ്യത്തിനു ഫാനില്ല. കാര്‍ഡിയോളജി ഒപി പരിസരത്ത് തിങ്ങിക്കൂടുന്ന ആളുകള്‍ ഈ ചൂടില്‍ വിങ്ങുകയാണ്. 113.203 ഐസിയു വരാന്തകളില്‍ ഓരോ ഫാനാണ് ഉള്ളത്. മൈതാനം ഫ്‌ളോറില്‍ ഒരു ബാത്ത്‌റൂമാണുള്ളത്. 500ഓളം രോഗികള്‍ക്ക് ഒരു ബാത്ത്‌റൂം രോഗികളെ ദുരിതത്തിലാക്കുന്നു. യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ രോഗികളാണ് ആവശ്യത്തിനു ബാത്ത്‌റൂമില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്. രോഗികള്‍ക്ക് കുടിക്കുവാന്‍ ശുദ്ധജല സൗകര്യമില്ല. അതിനാല്‍ ഒന്നാംനിലയിലെ ബാത്ത്‌റൂമിലേക്കുള്ള യാത്ര കഠിനമാണ്.
മൂത്രക്കുഴലിന്റെ ടൂബ് ഘടിപ്പിച്ച രോഗികള്‍ ബെഞ്ചിലും പേറി പടികള്‍ കടന്നുപോവുന്ന രംഗം ദയനീയമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൂപ്രണ്ട് ആശുപത്രിയൂടെ അവസ്ഥയെക്കുറിച്ച് പ്രിന്‍സിപ്പലിനോട് പരാതി പറയുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഈ പരാതിക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല. മലബാറിന്റെ വിവിധ മേഖലയില്‍ നിന്നു വരുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കുറുന്തോട്ടിക്ക് വാതം പിടിച്ച അവസ്ഥയിലാണ്.

RELATED STORIES

Share it
Top