മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൈയക്ഷര ക്ലാസുമായി എംജിഎം കോളജ്

ഇന്‍ഡോര്‍: മോശം കൈയക്ഷരത്തിന് അലഹബാദ് ഹൈക്കോടതി മൂന്നു ഡോക്ടര്‍മാര്‍ക്ക് 5,000 രൂപ വീതം പിഴയൊടുക്കാന്‍ വിധിച്ചതിനു പിന്നാലെ വൈദ്യശാസ്ത്ര വിദ്യാര്‍ഥികളുടെ കൈയക്ഷരം മെച്ചപ്പെടുത്താനുള്ള പ്രത്യേക പരിശീലനവുമായി ഇന്‍ഡോര്‍ എംജിഎം മെഡിക്കല്‍ കോളജ്. ഇതിനായി സെമിനാറുകളും വ്യത്യസ്ത സെഷനുകളും സംഘടിപ്പിക്കുമെന്ന് എംജിഎം ഡീന്‍ ഡോ. ജ്യോതി ബിന്‍ഡാല്‍ വ്യക്തമാക്കി.
പലപ്പോഴും മരുന്നുകുറിപ്പിലെ മോശം കൈയക്ഷരം തെറ്റായ മരുന്നുകള്‍ വാങ്ങുന്നതിലേക്കു രോഗികളെ നയിക്കുന്നുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് തര്‍ക്കങ്ങള്‍ക്കും ഇതു കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top