മെഡിക്കല്‍ പ്രവേശനം: സ്റ്റേ നീട്ടി

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ സുപ്രിംകോടതി നീട്ടി. അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- വയനാട്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം- പാലക്കാട്, എസ് ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നീ നാലു കോളജുകള്‍ക്കു പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജിയില്‍ ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.
പത്താം തിയ്യതിക്കുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടിയന്തരമായി ഹരജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിയത്. നാലു കോളജുകളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കയ ബെഞ്ച്, ഹരജി ബുധനാഴ്ച വാദം കേള്‍ക്കാനായി മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top