മെഡിക്കല്‍ കോഴ കേസ്: മൂന്നംഗ സമിതി അന്വേഷിക്കും

ന്യൂഡല്‍ഹി: സിറ്റിങ് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ ലഖ്‌നോ മെഡിക്കല്‍ കോളജ് പ്രവേശന അഴിമതിക്കേസ് അന്വേഷിക്കുന്നതിനു മൂന്നംഗ സമിതി. സുപ്രിംകോടതി ചീഫ് ജസ്റ്റിസാണു സമിതിയെ നിയോഗിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്നിഹോത്രി,  മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് പി കെ ജയ്‌സ്വാള്‍ എന്നിവരടങ്ങിയ സമിതിയാണ് കേസ് അന്വേഷിക്കുക. ്‌കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കാംപയിന്‍ ഫോര്‍ ജ്യുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോം എന്ന സന്നദ്ധ സംഘടനയും പ്രമുഖ അഭിഭാഷക കാമിനി ജെയ്‌സ്വാളും നല്‍കിയ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു.

RELATED STORIES

Share it
Top