മെഡിക്കല്‍ കോളേജിന്‌നേരെ ആര്‍എസ്എസ് ആക്രമണം: ജനങ്ങളോടുള്ള വെല്ലുവിളി എംപ്ലോയീസ് യൂണിയന്‍കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു നേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിനുനേരേയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍  നടത്തിയ ആക്രമണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂണിയന്‍. ഹര്‍ത്താലിന്റെ മറവില്‍ ആശുപത്രികള്‍ക്കുനേരെ ആക്രമണം നടക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്ന് യൂണിയന്‍ സെക്രട്ടറി പറഞ്ഞു. പരിയാരത്തെ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന റെഡ്‌ലൈന്‍ ട്രയാജ് സംവിധാനമുള്ള ഭാഗത്താണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടത്. അപകടത്തില്‍ പരിക്കേറ്റ് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടോ എന്ന് പരിശോധിക്കുന്ന നവീന യുഎസ്ജി മെഷീനും ആര്‍എസ്എസ് ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു. ഡോക്ടര്‍മാര്‍, കാഷ്വാലിറ്റിയിലെത്തിയ രോഗികളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ നടന്ന ആക്രമണം രോഗികളോടും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആശുപത്രി ജീവനക്കാരോടും നാടിനോടുമുള്ള വെല്ലുവിളിയാണ്. ചികിത്സാസംവിധാനത്തിന്റെ ഭാഗമായ ആംബുലന്‍സ് ആക്രമിച്ചതും അതീവ ഗൗരവത്തോടെ തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം നോക്കിയല്ല രോഗികളുടെ അസുഖത്തിനാണ് ആശുപത്രികളില്‍ ചികിത്സ നല്‍കുന്നതെന്ന സാമാന്യ ബോധമെങ്കിലും ആര്‍എസ്എസ്്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമായിരുന്നുവെന്നും പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു.

RELATED STORIES

Share it
Top