മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്ക്്; 2.12കോടി അനുവദിച്ചു

പാലക്കാട്: മെഡിക്കല്‍ കോളജിലുള്ള സിന്തറ്റിക് ട്രാക്കിന്റെ  അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.12 കോടി രൂപ അനുവദിച്ച് ഉത്തരവായി.
പണി നടന്നു കൊണ്ടിരിക്കുന്ന സിന്തറ്റിക് ട്രാക്കില്‍ രണ്ട് നിലകളോട് കൂടിയ പവലിയന്‍ കെട്ടിടം, ഗാലറി ടോയ്‌ലറ്റ്, ഓഫിസ് റൂമുകള്‍, മീഡിയ റൂം, കളിക്കാര്‍ക്ക് വിശ്രമിക്കുന്നതിനും വസ്ത്രം മാറുന്നതിനായി പ്രത്യേകം റൂമുകള്‍, കേണല്‍ നിരഞ്ജന്റെ പേരിലുള്ള കവാടം, പവലിയന് ചുറ്റും നടപ്പാത എന്നി സൗകര്യങ്ങളായിരിക്കും ശാഫി പറമ്പില്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുക്കുക. ഗവ ഏജന്‍സിയായി കിറ്റ്‌കോയാണ്  നിര്‍മാണം നടക്കുക.
നിലവില്‍ ഗ്രൗണ്ടിന് ചുറ്റും ഫെന്‍സിങ്ങിന്റെയും ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു വരുകയാണ്. 2.12 കോടി രുപ ചെലവില്‍ സിന്തറ്റിക് ട്രാക്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോട് കൂടി വിവിധ മീറ്റുകള്‍ക്കും മല്‍സരങ്ങള്‍ക്കും വേദിയായി പാലക്കാട് സിന്തറ്റിക് ട്രാക്ക് മാറും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശാഫി പറമ്പില്‍ എംഎല്‍ എ അറിയിച്ചു.

RELATED STORIES

Share it
Top