മെഡിക്കല്‍ കോളജ് ഭാഗത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഭാഗത്തെ മൂന്ന് ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം റെയിഡില്‍ പഴയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
ഹോട്ടല്‍ വേണാട്, ഹോട്ടല്‍ ന്യൂ സന, സംഗമം എന്നീ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. ഹോട്ടല്‍ വേണാടില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 25 കിലോ ചോറ്, ഒന്നര കിലോ ഇറച്ചി, 25 നൂല്‍പൂട്ട് എന്നിവ കണ്ടെത്തി. ന്യൂ സനയില്‍ നിന്ന് ഒന്നര കിലോ പഴകിയ ചോറ്, പാകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കണ്‍, ബീഫ്, കടുക്ക, കോളിഫഌവര്‍ നൂഡില്‍സ് എന്നിവയും കണ്ടെത്തി. ഹോട്ടല്‍ സംഗമത്തില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ പൊരിച്ച മല്‍സ്യം കണ്ടെത്തി. ഈ ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമായും അടുക്കളയും മറ്റും മാലിന്യംനിറഞ്ഞതായും കണ്ടെത്തി. ഇവ വൃത്തിയാക്കാന്‍ ഏഴു ദിവസത്തെ സമയം അനുവദിച്ചു. പഴകിയ ഭക്ഷണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിയമനടപടി തുടരുകയാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.
കോര്‍പറേഷന്‍ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡിന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവദാസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top