മെഡിക്കല്‍ കോളജ് ബ്ലോക്കിന് 80 കോടിയുടെ സാങ്കേതികാനുമതി

ബദിയടുക്ക: ഉക്കിനടുക്കയില്‍ നിര്‍മാണം അനിശ്ചിതത്വത്തിലായ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിന് 80 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചതായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയിരുന്നുവെങ്കിലും അതിന് ശേഷം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നിലച്ച മട്ടിലായിരുന്നു.
നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സമരവും നടന്നിരുന്നു. എന്നാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ദിവാനെ നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് 80,26, 77,000 രൂപയുടെ സാങ്കേതികാനുമതി നല്‍കിയത്.കാസര്‍കോട് മെഡിക്കല്‍ കോളജിന് മൊത്തം 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top