മെഡിക്കല്‍ കോളജ് പ്രവേശനം: കാംപസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച്

അഞ്ചരക്കണ്ടി: മെഡിക്കല്‍ വിദ്യാഭ്യാസത്തെ കൊല്ലുന്ന ഇടതു-വലത് കൂട്ടുകെട്ടിനെതിരേ കാംപസ് ഫ്രണ്ട് മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചരക്കണ്ടി ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മെറിറ്റിലുള്ള കുറച്ച് കുട്ടികളുടെ പേരില്‍ കോളജ് മുതലാളിമാര്‍ നടത്തുന്ന വഞ്ചനയ്ക്കു കൂട്ടുനില്‍ക്കുന്ന ഭരണപക്ഷ-പ്രതിപക്ഷ കൂട്ടുകെട്ട് തിരിച്ചറിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കോളജ് മാനേജ്‌മെന്റിന് അനുകൂലമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കാണിച്ച ആത്മാര്‍ഥത സംശയം ഉളവാക്കുന്നതാണെന്നും ഇതിനു പിന്നിലെ അഴിമതി പുറത്തുകൊണ്ട് വന്ന് മെറിറ്റിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം വി മുഹമ്മദ് സാദിഖ് പറഞ്ഞു. ജില്ലാ സെക്രട്ടറി പി കെ ഉനൈസ്, ഏരിയാ പ്രസിഡന്റ് ഇജാസ്, സെക്രട്ടറി സി കെ ഉനൈസ്, ഫര്‍സാന നേതൃത്വം നല്‍കി.

RELATED STORIES

Share it
Top