മെഡിക്കല്‍ കോളജില്‍ ബഹളംവച്ച രോഗി പിടിയില്‍ആര്‍പ്പൂക്കര: ഒപി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമെത്തി ബഹളംവച്ച രോഗി പോലിസ് കസ്റ്റഡിയില്‍. ഒപി വിഭാഗത്തിലെ കതകിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും അത്യാഹിത വിഭാഗത്തില്‍ കയറി അസഭ്യം പറയുകയും ബഹളം വെയ്ക്കുകയും  ചെയ്ത മധ്യവയസ്‌കനെ പോലിസ് പിടികൂടി.  ഓണംതുരുത്ത് പള്ളിശേരിക്കെട്ടില്‍ ബാബു ജോര്‍ജ് (50) നെയാണ് പോലിസ് പിടികൂടിയത്. ഇന്നെലെ ഉച്ചയോടെ മെഡിസിന്‍ ഓ പി വിഭാഗത്തിലെത്തിയ  ബാബു ഡോക്ടര്‍മാരുടെ ചേമ്പറില്‍ കയറി അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ വീണ്ടും ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ ഇയാള്‍ അസ്ഥിരോഗം ജനറല്‍ സര്‍ജറി ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന മുറിയുടെ  വാതിലിന്റെ ചില്ല് അടിച്ച് തകര്‍ത്തു.  ഇതിനിടെ അത്യാഹിത വിഭാഗം മെഡിസിന്‍ വിഭാഗത്തിലെത്തി ഡോക്ടര്‍മാരെയും അസഭ്യം പറഞ്ഞു. എയ്ഡ്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top