മെഡിക്കല്‍ കോളജില്‍ ആര്‍എസ്ബിവൈ കൗണ്ടര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ പുതുതായി തുടങ്ങിയ ആര്‍എസ്ബിവൈ കൗണ്ടറിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. സജിത്കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍ നിര്‍വഹിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ സി സോമന്‍, അക്കൗണ്ട്‌സ് ഓഫിസര്‍ പി ഡി ബിജു, നഴ്‌സിങ് ഓഫിസര്‍ ടി കനകം, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ടി ഷിജു എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top