മെഡിക്കല്‍ കോളജിനോടുള്ള വിവേചനം അവസാനിപ്പിക്കണം
kasim kzm2018-05-07T07:34:33+05:30
പാലക്കാട്: മെഡിക്കല്‍ കോളജിനോടുള്ള ഭരണാധികാരികളുടെ വിവേചനം എസ്സി/എസ്ടി വിഭാഗത്തോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല വൈസ് പ്രസിഡന്റ് പി ഡി രാജേഷ്.
ആരോഗ്യ മേഖലയില്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് അവസരം തുറന്നു നല്‍കുക എന്ന ലക്ഷ്യത്തിലാണ് 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആകെയുള്ള 100 എംബിബിഎസ് സീറ്റുകളില്‍ 70 സീറ്റ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായും 2 സീറ്റ് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായും ഇവിടെ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ നിയമനത്തിലും സംവരണം നിലനില്ക്കുന്നു.
അധികൃതരുടെ അനാസ്ഥ മൂലം ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പഠന സംവിധാനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. മതിയായ അധ്യാപകരെയും റെസിഡന്റ് ഡോക്ടര്‍മാരെയും നിയമിച്ചും മറ്റു ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയും അടുത്ത വര്‍ഷത്തെ എംബിബിഎസ് പ്രവേശനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.