മെഡിക്കല്‍ എന്‍ട്രന്‍സ്; ഇരട്ട നേട്ടത്തില്‍ കാരന്തൂര്‍

കുന്ദമംഗലം: ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഇരട്ട നേട്ടവുമായി കാരന്തൂര്‍. 158ാം റാങ്കോടെ മുഹമ്മദ് ബിന്‍സാദ്, 342ാം റാങ്കുമായി അബ്ദുല്‍ ബാസിതുമാണ് കാരന്തൂരിന്റെ അഭിമാനമായത്. മുഹമ്മദ് ബിന്‍സാദ് കാരന്തൂര്‍ പുവ്വംപുറത്ത് ബഷീര്‍ ലൈല ദമ്പതികളുടെ മകനാണ്. പൊതു വിദ്യാലയത്തില്‍ പഠിച്ചാണ് ഈ നേട്ടത്തിന് അര്‍ഹനായത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ചേന്ദമംഗലൂര്‍ സ്‌കൂളിലും പ്ലസ്ടു പഠനം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു. പിതാവ് പഠനം പൂര്‍ത്തിയാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം പുര്‍ത്തിയാക്കാനാണ് താല്‍പര്യം. സഹോദരന്‍ താരിഖ് ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
അബ്ദുല്‍ ബാസിത് കാരന്തൂര്‍ പുതലത്ത് താമസിക്കും കമ്പളക്കാട് വെണ്ണിയോട് അബ്ദുര്‍റഹ്മാന്‍ (കണ്ണൂര്‍ മയ്യില്‍ പള്ളി ഖത്തീബ്) ഫര്‍സാന ദമ്പതികളുടെ മകനാണ്. ആറ് വര്‍ഷത്തോളമായി കാരന്തൂരില്‍ താമസമാക്കിയ ബാസിത് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താംതരം പൂര്‍ത്തിയാക്കി. പ്ലസ്ടു പഠനം മര്‍കസ് ബോയ്‌സിലായിരുന്നു.

RELATED STORIES

Share it
Top