മെഡിക്കല്‍ എന്‍ട്രന്‍സില്‍ നാദാപുരത്തിന് തിളക്കം

നാദാപുരം: മെഡിക്കല്‍ എന്‍ട്രന്‍സില്‍ നാദാപുരത്തിന് തിളക്കമായി ആറ്റ്—ലിനും, സൗരവും, നീറ്റ് എന്‍ട്രന്‍സില്‍ വിലങ്ങാട് സ്വദേശിയായ ആറ്റ്‌ലിന് നൂറ്റി ഒന്നും കേരളത്തില്‍ നാലാം റാങ്കും, സൗരവിന് നീറ്റില്‍ 704ലും കേരളത്തില്‍ എണ്‍പത്തി എട്ടാം റാങ്കുമാണ് ലഭിച്ചത്.
കര്‍ഷക കുടുംബത്തില്‍ പെട്ട ആറ്റ്‌ലിന് മെഡിക്കല്‍ എന്‍ട്രന്‍സില്‍ നാലാം റാങ്ക് ലഭിച്ചത് വിലങ്ങാട് നിവാസികള്‍ക്ക് സന്തോഷത്തിന്റെ വാര്‍ത്തയായിരുന്നു. വിലങ്ങാട് സ്വദേശിക്ക് ആദ്യമായാണ് മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ചത്. ആറ്റ്—ലിനെ  കൂടാതെ എന്‍ട്രന്‍സില്‍ എണ്‍പത്തി എട്ടാം റാങ്ക് നേടിയ സൗരവ് നാദാപുരം ആവോലം സ്വദേശിയാണ്. കോഴിക്കോട് സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ പ്രോഗ്രാമറായ പനയന്റവിട സുഭാഷിന്റെയും, പാറക്കടവ് ഗവണ്‍മെന്റ് യുപി സ്—കൂള്‍ അധ്യാപിക റീനയുടെയും മകനാണ്. വട്ടോളി നേഷണല്‍ ഹയര്‍ സെക്കന്ററി സ്—കൂളില്‍ നിന്ന് പ്ലസ് ടു പഠനത്തിന് ശേഷം പാല ബ്രില്യന്റ് കോച്ചിംഗ് സെന്ററില്‍ നിന്ന് പരിശീലനം നേടിയാണ് എന്‍ട്രന്‍സില്‍ എണ്‍പത്തി എട്ടാം റാങ്ക് നേടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന് പഠിക്കണമെന്നാണ് സൗരവിന് ആഗ്രഹം.അത് സാധ്യമാവുമെന്നാണ് സൗരവും കുടുംബവും പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top