മെഡിക്കല്‍ എക്‌സിബിഷന് തിരക്കേറുന്നു

അമ്പലപ്പുഴ: മനുഷ്യ ശരീരത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം അടുത്തറിയുന്ന മെഡിക്കല്‍ എക്‌സിബിഷന് തിരക്കേറുന്നു. കേരളാ ആരോഗ്യ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സ്റ്റുഡന്‍സ് യൂനിയനാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് വൈദ്യശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയിലുള്ള വളര്‍ച്ച മുതലുള്ള പ്രവര്‍ത്തനവും ഓരോ അവയവത്തെ ബാധിക്കുന്ന അസുഖങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ചികില്‍സാ രീതികളും പ്രദര്‍ശനത്തില്‍ നിന്ന് മനസ്സിലാക്കാം. മനുഷ്യ ശരീരത്തിന്റെ അദ്്്ഭുതങ്ങള്‍ അനാവരണം ചെയ്യുന്ന അനാട്ടമി, മരണത്തിനപ്പുറമുള്ള കഥകള്‍ പറയുന്ന ഫോറന്‍സിക് വിഭാഗം എന്നിവയുടെ പ്രദര്‍ശനം ഏറെ ആകര്‍ഷണീയവും വിജ്ഞാനപ്രദവുമാണ്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന അറിവിന്റെ വൈവിധ്യ ശേഖരണമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് മുതിര്‍ന്നവര്‍ക്ക് 80. ല്‍ നിന്ന് 60 ഉം പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ല്‍ നിന്ന് 40 രൂപയായും പാസിന്റെ നിരക്ക് കുറച്ചതായി പ്രിന്‍സിപ്പല്‍ ഡോ. എം പുഷ്പലത, സ്റ്റാഫ് കണ്‍വീനര്‍ ഡോ. പിഎസ് സഞ്ജയ്, സ്റ്റുഡന്‍സ് കണ്‍വീനര്‍മാരായ എച്ച് അല്‍താഫ് ,രാഹുല്‍മൈക്കിള്‍ ജോണ്‍, ബി പാര്‍വതി അറിയിച്ചു.പ്രദര്‍ശനം 20ന് അവസാനിക്കും.

RELATED STORIES

Share it
Top