മെഡിക്കല്‍കോളജ് മാതൃ, ശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ടിനെ ഘെരാവോ ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പിന്‍വാതില്‍ നിയമനത്തിന്റെ ഇന്റര്‍വ്യൂ യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു. ദിവസകൂലി അടിസ്ഥാനത്തില്‍ എച്ച്ഡിഎസ് ക്ലാര്‍ക്ക് നിയമനത്തിന് അഞ്ഞൂറോളം ആളുകളെ വിളിച്ചു വരുത്തി.
ഇന്റര്‍വ്യൂ നടത്താന്‍ ശ്രമിച്ച സൂപ്രണ്ടിനേയും എഡിഎസ് സെക്രട്ടറിയേയും യൂത്ത് കോണ്‍ഗ്രസ് ഘെരാവോ ചെയ്തു. മുന്‍ തീരുമാനപ്രകാരം എംപ്ലോയ്‌മെന്റ് മുഖാന്തരം മാത്രമെ നിയമനം നടത്താവൂ എന്നിരിക്കെ മുന്‍കൂട്ടി നിയമനം തയാറാക്കി പാവപ്പെട്ട ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഇന്റര്‍വ്യൂ റദ്ദ് ചെയ്തു. എംപ്ലോയ്‌മെന്റ് മുഖാന്തരം മാത്രമേ നിയമനം നടത്തു എന്ന ഉറപ്പിന്‍മേല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ശ്രീയേഷ് ചെലവൂര്‍, കെ സി പ്രവീണ്‍കുമാര്‍, ഷാജി സംസാരിച്ചു.

RELATED STORIES

Share it
Top