മെട്രോ : സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധന ഇന്ന് തുടങ്ങുംകൊച്ചി: കൊച്ചി മെട്രോയില്‍ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധന ഇന്ന് തുടങ്ങും. കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി ഓഫിസര്‍ കെ എ മനോഹരന്റെ നേതൃത്വത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് മൂന്നു ദിവസം നീളുന്ന പരിശോധനയ്‌ക്കെത്തുക. ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതകളിലും 11 സ്റ്റേഷനുകളിലുമായിരിക്കും പരിശോധന. ഈ പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമേ യാത്രക്കാരെയും കയറ്റിയുള്ള മെട്രോ സര്‍വീസ് തുടങ്ങാനാവൂ. ഇന്നു രാവിലെ ഒമ്പതിന് ആലുവയില്‍ നിന്ന് തുടങ്ങുന്ന പരിശോധന മുട്ടത്ത് അവസാനിക്കും. നാളെ മുട്ടം, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന സംഘം അവസാനദിവസം ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്റ്റേഷനുകളും മുട്ടം ഡിപ്പോയും സന്ദര്‍ശിക്കും.

RELATED STORIES

Share it
Top