മെട്രോ : ഭിന്നലിംഗക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചുകൊച്ചി: മെട്രോ റെയിലില്‍ ജോലിക്കായി തിരഞ്ഞെടുത്ത ഭിന്നലിംഗക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മെട്രോ സര്‍വീസ് ആരംഭിക്കുന്ന ആലുവ മുട്ടത്തുള്ള പരിശീലന കേന്ദ്രത്തിലാണ് ഭിന്നലിംഗക്കാര്‍ക്കും പരിശീലനം നല്‍കിയത്. പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോ ട്രെയിനിനുള്ളിലെ സംവിധാനങ്ങളും സവിശേഷതകളും ഭിന്നലിംഗക്കാര്‍ക്ക് പരിചയപ്പെടുത്തി. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പദ്ധതിയാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസത്തെ പരിശീലനത്തിനു ശേഷം കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഭിന്നലിംഗക്കാര്‍ മടങ്ങിയത്. സമൂഹം അവഗണനയോടെ മാത്രം നോക്കിയിരുന്ന ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതോടെ ആഗോളതലത്തില്‍ മാധ്യമശ്രദ്ധ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരുന്നു.

RELATED STORIES

Share it
Top