മെട്രോ നഗരത്തിന് നവ്യാനുഭവം പകര്‍ന്ന് എസ്ഡിപിഐ റാലി

കൊച്ചി: നവ്യാനുഭവം പകര്‍ന്ന് എസ്ഡിപിഐ റാലി. രണ്ടു ദിവസമായി ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന എസ്ഡിപിഐ നാലാമത് സംസ്ഥാന പ്രതിനിധി സഭയ്ക്ക് സമാപനം കുറിച്ചുകൊണ്ടു ആലുവയില്‍ നിന്നും എറണാകുളം രാജന്ത്ര മൈതാനിയിലേക്ക് നടന്ന വാഹന റാലി അറബിക്കടലിന്റെ റാണിയും മെട്രോനഗരവുമായ കൊച്ചിക്ക് നവ്യാനുഭവമായി.
വാഹനറാലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങലില്‍ നിന്ന് പ്രവര്‍ത്തകരെത്തി. ആലുവ മെട്രോസ്‌റ്റേഷനു സമീപത്ത് നിന്നാരംഭിച്ച റാലിക്ക് വാദ്യമേളങ്ങള്‍ കൊഴുപ്പേകി. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനങ്ങളിലാണ് സംസ്ഥാന നേതാക്കളെ കൊച്ചി നഗരത്തിലൂടെ രാജേന്ദ്രമൈതാനിയിലേക്ക് വരവേറ്റത്. സ്വീകരണ സമ്മേളനത്തില്‍ ജില്ലാകമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് ഉപഹാരം നല്‍കുകയും ഹാരമണിയിക്കുകയും ചെയ്തു.
കെട്ടുവള്ളത്തിന്റെ മാതൃകയായിരുന്നു ഉപഹാരം. വളരെ അച്ചടക്കത്തോടെയുള്ള റാലിയാണ് കൊച്ചി നഗരത്തിലെ മണല്‍തരികളെ കോരിത്തരിപ്പിച്ചു കൊണ്ട് കടന്നുപോയത്.
സംസ്ഥാന പ്രസിഡന്റിന് ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലിയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, എം കെ മനോജ്കുമാര്‍ എന്നിവര്‍ക്ക് ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കരയും ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബും ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലിന് ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ അലിയും റോയ് അറയ്ക്കലിന് ബാബു വേങ്ങൂരും അജ്മല്‍ ഇസ്മായിലിന് റഷീദ് എടയപ്പുറം കെ കെ അബ്ദുല്‍ജബ്ബാറിന് വി എം ഫൈസലും മുസ്തഫ കൊമ്മേരിക്ക് ഫസല്‍റഹ്്മനും കെ എസ് ഷാന് ഷാനവാസ് പുതുക്കാടും കാജാ ഹുസയ്‌ന് അബ്ദുറഹ്്മാന്‍ ചേലക്കുളവും പി പി മൊയ്തീന്‍ കുഞ്ഞിന് നാസര്‍ എളമനയും പി കൃഷ്ണന്‍കുട്ടിക്ക് യാക്കൂബ് സുല്‍ത്താനും എ എ റഹീമിന് ഷിഹാബ് തൃക്കാക്കരയും കൃഷ്ണന്‍ എരഞ്ഞിക്കലിന് ഷിജു ആലുവയും ഡോ. സി എച്ച് അഷ്‌റഫിന് ബാബിയ ടീച്ചറും ഉപഹാരം നല്‍കി.

RELATED STORIES

Share it
Top