മെട്രോ : ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കമെന്ന് പി സി ജോര്‍ജ്‌കോട്ടയം: മെട്രോയാത്രയില്‍ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രോ ട്രെയിന്‍ സര്‍വീസിന്റെ ചരിത്രത്തില്‍ തീരാകളങ്കമായി രേഖപ്പെടുത്തുമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്. ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ചാണ്ടി ഉണ്ടാവുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്ന വാദം ഒരു പക്ഷേ സാങ്കേതികമായി നീതീകരിക്കാവുന്നതാണ്. എന്നാല്‍, പ്രധാനമന്ത്രിക്കൊപ്പം പ്രഥമ യാത്രയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഉറപ്പു വരുത്തണമായിരുന്നു.  കേരള യുവജനപക്ഷം സംസ്ഥാന നേതൃ സമ്മേളനം കോട്ടയം റെഡ്‌ക്രോസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ ആന്റണി മാര്‍ട്ടിന്റെ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top