മെട്രോ ഉദ്ഘാടനം കാവിവല്‍ക്കരിച്ചത് അവഹേളനം : യൂത്ത് ലീഗ്കോഴിക്കോട്: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ മെട്രോ ഉദ്ഘാടനം കാവിവല്‍ക്കരിച്ചത് മലയാളികളോടുള്ള അവഹേളനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. യോഗത്തി ല്‍ പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവിനെയും മറ്റ് ജന പ്രതിനിധികളെയും മാറ്റി നിര്‍ത്തി ആദ്യയാത്രയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്തിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് വീമ്പിളക്കുന്ന പിണറായി വിജയന്‍ സംഘപരിവാരത്തിന്റെ മുമ്പില്‍ മുട്ട് മടക്കിയത് പരിഹാസ്യമാണ്. കുമ്മനത്തിന്റെ സാന്നിധ്യം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെങ്കില്‍ വലിഞ്ഞു കയറി വരുന്നവര്‍ക്കെല്ലാം കയറിയിരിക്കാനുള്ള വേദിയാണോ സര്‍ക്കാര്‍ പരിപാടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top