കൊച്ചി മെട്രോ: തിങ്കാളാഴ്ച ശബളം നല്‍കാമെന്ന് കരാറുകാര്‍; തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു

sdpi
കൊച്ചി: ശബളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് ലേബര്‍ കമ്മീഷറണുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു.തിങ്കളാഴ്ച ശബളം നല്‍കാമെന്ന് നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുളള എല്‍ ആന്റ് ടി അധികൃതര്‍ ലേബര്‍ കമ്മീഷണര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് ഇന്നലെ ഉച്ചയോടെ പണിമുടക്ക് പിന്‍വലിച്ചതെന്ന് എസ്്ഡിടിയു ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന്‍ പറഞ്ഞു.

എസ്ഡിടിയു യൂനിയന്റെ കീഴിലുള്ള തൊഴിലാളികള്‍  കഴിഞ്ഞ ദിവസം മുതലാണ് പണിമുടക്ക് ആരംഭിച്ചത്. കൊച്ചി മെട്രോ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള എല്‍ ആന്റ് ടി കരാറുകാര്‍ കഴിഞ്ഞ മാസത്തെ ശബളം ഇവര്‍ക്ക് നല്‍കിയില്ല. ചെന്നൈയിലെ വെള്ളപ്പൊക്കം മൂലമാണ് ശബളം വൈകുന്നതെന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ച തൊഴിലാളികളോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇവര്‍ ഈ മാസം ഏഴിന് തന്നെ ശബളം നല്‍കുകയും ചെയ്തു.ഇതു സംബന്ധിച്ച് തൊഴിലാളികള്‍ ചോദിച്ചെങ്കിലും  കൃത്യമായ മറുപടി നല്‍കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.

RELATED STORIES

Share it
Top