മെട്രോയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനംകൊച്ചി: കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാകുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പോലും അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനത്തെ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ അനുവദിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ആരോപണമുയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ക്കൊപ്പമാണ് പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത്. ഗവര്‍ണറുടെ സമീപമായിരുന്നു കുമ്മനത്തിന്റെ ഇരിപ്പിടം.
നേരത്തെ, പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി മെട്രോമാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു.

RELATED STORIES

Share it
Top