മെട്രോയിലെ 'ജനകീയ യാത്ര'; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തലതിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഉള്‍െപ്പടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൊച്ചി മെട്രോയില്‍ നടത്തിയ ജനകീയ യാത്രയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആര്‍എല്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളില്‍ ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന നേതാക്കളുമടക്കം നിരവധി പ്രവര്‍ത്തകര്‍ ഒന്നാകെ മെട്രോ സ്‌റ്റേഷനിലെത്തി യാത്ര നടത്തിയത് മെട്രോ സംവിധാനത്തെ തകിടംമറിച്ചിരുന്നു.

RELATED STORIES

Share it
Top