മെക്‌സിക്കോയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതോടെ മെക്‌സിക്കോയില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എട്ടായി.
ഫേസ്ബുക്ക് ഓണ്‍ലൈന്‍ ന്യൂസായ പ്ലായ ന്യൂസ് അക്വി അഹോറയുടെ മേധാവിയായ പാത് ക്വോച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇതേ ന്യൂസ് പോര്‍ട്ടലിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ജൂണ് 29ന് വെടിയേറ്റ് മരിച്ചിരുന്നു. പ്രാദേശിക പോലിസ് ഉദ്യോഗസ്ഥരും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാര്‍ത്ത നല്‍കിയതിന് പോലിസുകാര്‍ പാത് ക്വോച്ചിനെ ഉപദ്രവിച്ചിരുന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്(സിപിജെ) ആരോപിച്ചു.ലൂയിസ് പെരാസ് ഗാര്‍ഷ്യ(80) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകന്‍. മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ നിലയിലാണ് ഗാര്‍ഷ്യയെ താമസസ്ഥലത്ത് കണ്ടെത്തിയത്.

RELATED STORIES

Share it
Top