മെക്‌സിക്കന്‍ വനിതകളെ പീഡിപ്പിച്ച ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍

ജയ്പൂര്‍: രണ്ട് മെക്‌സിക്കന്‍ വനിതകളെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ ഋഷിരാജ് സിങി(40)നെ പോലിസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണു വിനോദസഞ്ചാരികളായ മെക്‌സിക്കന്‍ വനിതകള്‍ ഹോട്ടലില്‍ മുറിയെടുത്തത്. ജനറല്‍ മാനേജര്‍ മുറിയിലെത്തി വനിതകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വികാസ് പഥക് പറഞ്ഞു.
സ്ത്രീകളുടെ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സിങിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം സ്ത്രീകള്‍ ഡല്‍ഹിക്ക് പോയെന്നും അവരുടെ മൊഴിയെടുക്കാന്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സിങിനെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top