മെക്‌സിക്കന്‍ തിരഞ്ഞടുപ്പില്‍ ലോപെസ് ഒബ്രാദോറിന് വിജയം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തിരെഞ്ഞടുപ്പില്‍ അംലോ എന്ന പേരില്‍ അറിയപ്പെടുന്ന, ഇടതുപക്ഷ സ്ഥാനാര്‍ഥി ആന്‍ഡ്രീസ് മാന്വല്‍ ലോപെസ് ഒബ്രാദോറിനു വിജയം.  അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണു നാഷനല്‍ ജനറേഷന്‍ മൂവ്‌മെന്റ് (മൊറീന) സ്ഥാനാര്‍ഥിയായ അംലോയുടെ വാഗ്ദാനം.
ഫലപ്രഖ്യാപനത്തിനു ശേഷം മെക്‌സിക്കോ സിറ്റിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതര പാര്‍ട്ടികളുമായി അനുരഞ്ജനത്തിന് ആഹ്വാനം ചെയ്ത ഒബ്രാദോര്‍ രാജ്യത്തു നിയമത്തെയും ഭരണഘടനയും മാനിച്ച് സമൂല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. തനിക്ക് ന്യായമായൊരു അനുമാനമുണ്ട്. മെക്‌സിക്കോയുടെ ചരിത്രത്തിലെ നല്ലൊരു പ്രസിഡന്റാവാണ് താന്‍ ആഗ്രഹിക്കുന്നത്. ഏകാധിപത്യമല്ല, ആധികാരിക ജനാധിപത്യമാണു രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  മെക്‌സികോ സിറ്റി മുന്‍ മേയറായ അംലോ 53 ശതമാനം വോട്ട് നേടി.
അഭയാര്‍ഥി, വ്യാപാരനയങ്ങൡ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നയാളാണ് ഒബ്രാദോര്‍. ഒബ്രാദോറിനെ ട്രംപ് അഭിനന്ദിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസ് അന്റോണിയോ മെയിദേയും പിഎന്‍ സ്ഥാനാര്‍ഥി റികാര്‍ഡോ അനയയും ഒബ്രാദോറിന് അഭിനന്ദനങ്ങളറിയിച്ചു. 77 വര്‍ഷത്തോളം മെക്‌സിക്കോയില്‍ അധികാരം കൈയാളിയ പിആര്‍ഐക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഒബ്രാേദാറിന്റെ വിജയം. 2006ലും 2012ലും നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒബ്രാദോര്‍ പരാജയപ്പെട്ടു.
രാജ്യത്തെ ചരിത്രത്തില്‍ പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും സംഘര്‍ഷഭരിതമായ പ്രചാരണത്തിനാണ് മെക്‌സിക്കോ സാക്ഷ്യംവഹിച്ചത്്. കഴിഞ്ഞ സപ്തംബറില്‍ പ്രചാരണം തുടങ്ങിയതിനു ശേഷം സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരുമായ 130 പേരാണു കൊല്ലപ്പെട്ടത്്.

RELATED STORIES

Share it
Top