മെക്ക മസ്ജിദ് സ്‌ഫോടന കേസ് വിധി മതനിരപേക്ഷയ്‌ക്കെതിരെന്ന്

കൊല്ലം: ഹൈദരാബാദിലെ മെക്ക മസ്ജിദില്‍ പ്രാര്‍ഥനയ്ക്കിടയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍കൊല്ലപ്പെടുകയും അമ്പതില്‍പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള പ്രത്യേക എന്‍ഐഎ കോടതി വിധി ഇന്ത്യന്‍ മതനിരപേക്ഷയ്ക്ക് കനത്ത ആഘാതമാണെന്ന് കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് എസ് കല്ലട പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. വിധി പുറപ്പെടുവിച്ച ദിവസംതന്നെ വിധിയെഴുതിയ ന്യായാധിപന്‍ കെ രവീന്ദ്രന്‍ റെഡ്ഡി രാജി വച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top